കേളകം കുടുംബശ്രീ സേനഹ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.
കേളകം: കേളകം ഗ്രാമ പഞ്ചായത്ത് കുടുബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ കുണ്ടേരി സ്വദേശി പനമറ്റം ആയിഷക്ക് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു.കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍ അധ്യക്ഷയായിരുന്നു. .വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍,സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍പേഴ്‌സണ്‍മാരായ ലിസി ജോസഫ്,ജാന്‍സി തോമസ്, തങ്കമ്മ സ്‌കറിയ ,പഞ്ചായത്ത് അംഗങ്ങളായ തോമസ് വെട്ടുപറമ്പില്‍,സിന്ധുമുഞ്ഞനാട്ട്,ലീലാമ്മ കുറുപ്പന്‍ചേരി,പഞ്ചായത്ത് അസി സെക്രട്ടറി ജോഷ്വ തുടങ്ങിയവര്‍ സംബന്ധിച്ചു.5,20,000 രൂപ ചിലവിട്ടാണ് വീട് നിര്‍മ്മിച്ചത്


0 Comments