കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ തീപിടിത്തം: ദുരൂഹത വര്‍ധിപ്പിച്ചു സിസി ടിവി ദൃശ്യങ്ങള്‍
കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ തീപിടിത്തം: ദുരൂഹത വര്‍ധിപ്പിച്ചു സിസി ടിവി ദൃശ്യങ്ങള്‍; ദൃശ്യങ്ങളില്‍ കാണുന്നതി ഇങ്ങനെ.
കൊട്ടിയൂര്‍: കൊട്ടിയൂര്‍ നീണ്ടുനോക്കിയിലുണ്ടായ തീപിടിത്തതില്‍ ദുരൂഹത വര്‍ധിപ്പിച്ചു സിസി ടിവി ദൃശ്യങ്ങള്‍. ദൃശ്യങ്ങളില്‍ കാണുന്നതി ഇങ്ങനെ: ചൊവ്വാഴ്ച്ച പുലര്‍ച്ചെ 1.46 ന് മുണ്ടും ഷര്‍ട്ടും ധരിച്ച ഒരാള്‍ മേലെ കൊട്ടിയൂര്‍ ഭാഗത്തു നിന്നും വരുന്നു. 1.50 ന് ഇയാള്‍ കടയുടെ പിന്നിലേക്കു പോകുന്നു തുടര്‍ന്നു 1.56 ന് കടയുടെ പിന്‍ഭാഗത്തു മുകളിലായി തീ ഉയരുന്നു. അതേസമയം തന്നെ വന്നയാള്‍ നേരത്തേവന്ന അതേ ഭാഗത്തേക്കു തിരിച്ചുപോകുന്നു. തുടര്‍ന്നു തീ ക്രമാനുസ്രതമായി വര്‍ധിക്കുന്നു. പിന്നീട് 2.50 എത്തിയ ബൈക്ക് യാത്രികരാണു തീപിടിത്തമുണ്ടായ വിവരം സമീപവാസികളെയും തുടര്‍ന്നു കടയുടമകളെയും വിവരമറിയിക്കുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഫയര്ഫോഴ്സാണു തീയഅണയ്ക്കുന്നത്. അപ്പോഴേക്കും രണ്ട് കടകള്‍ പൂര്‍ണമായും രണ്ടു കടകള്‍ ഭാഗികമായും കത്തിയിരുന്നു.
0 Comments