വൈ.എം.സി.എ. കേളകം ചാപ്റ്റർ പ്രാർത്ഥനാ വാരം ആചരിച്ചു.
കണ്ണൂർ സബ്ബ് റീജിയൻ ജനറൽ കൺവീനർ ജോൺ മഞ്ചു വള്ളിൽ ഉദ്ഘാടനം ചെയ്തു.വൈ.എം.സി.എ. പ്രിസിഡണ്ട് ജോസഫ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സബ്ബ് റീജിയൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ' ജോസ് ആവണംകോട്ട് അവലോകനം നടത്തി. സെക്രട്ടറി ഷൈജു പുളിക്കൻ സ്വാഗതവും, ബന്നി കുറുപ്പൻ നന്ദിയും പറഞ്ഞു. മെംബർമാരായ ഷാജി നീലിയറയുടെ വീട്ടിൽ ഫാ.തോമസ് കിഴാരത്തും, ബിനോയ് തേൻകുളത്തിന്റെ വീട്ടിൽ ഫാ. ഷിബുവും, ജോർജ്ജ് കുട്ടി വ്യത്യാട്ടിന്റെ ഭവനത്തിൽ ഫാ. ലിജൊ ജോർജ്ജും മുഖ്യ സന്ദേശം നല്കി. "യുവാക്കൾ -ലിംഗ സമത്വത്തിലൂടെ അധികാര കേന്ദ്രങ്ങളിൽ മാറ്റം വരുത്തുക " എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.


0 Comments