ച​ന്ദ​നം മു​റി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍





ക​ല്‍​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി റേ​ഞ്ചി​ല്‍​നി​ന്നു ച​ന്ദ​നം മു​റി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​പേ​ര്‍ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. പ​ന​മ​രം കാ​ര​ക്കാ​മ​ല സ്വ​ദേ​ശി​ക​ളാ​യ പ​ത്ത​ത്ത് നി​സാ​ര്‍(37), ഹാ​രി​സ്(44), മ​ന്ത​ന്‍​ക​ണ്ടി അ​ബ്ദു​ല്‍ ജ​ലീ​ല്‍(37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ച​ന്ദ​ന മു​ട്ടി​ക​ള്‍, ഇ​വ ക​ട​ത്താ​നു​പ​യോ​ഗി​ച്ച മാ​രു​തി കാ​ര്‍, മ​രം​മു​റി ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​ബാ​ബു​രാ​ജ്, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​പി. അ​ഭി​ലാ​ഷ്, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ആ​ര്‍. വി​ജ​യ​നാ​ഥ്, കെ. ​ബാ​ബു, കെ.​എം. ബാ​ബു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഐ​ശ്വ​ര്യ സൈ​ഗാ​ള്‍, എം.​എ. ര​ഞ്ജി​ത്ത്, ര​മേ​ഷ്കു​മാ​ര്‍, അ​നി​ല ര​മ​ണ​ന്‍ എ​ന്നി​വ​രും താ​ത്കാ​ലി​ക വാ​ച്ച​ര്‍​മാ​രും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ തൊ​ണ്ടി സ​ഹി​തം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.