കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു
പേരാവൂര്‍:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രകടനത്തിന്റെയും ധര്‍ണ്ണയുടെയും ഭാഗമായി പേരാവൂരില്‍ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചത്.പേരാവൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന ധര്‍ണ്ണ സമരം കെ എസ് എസ് പി യു പേരാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി കെ ബാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ മീനാക്ഷി ടീച്ചര്‍ ,ജില്ല വൈസ് പ്രസിഡന്റ് എം വി ഗോവിന്ദന്‍,വി കെ എന്‍ കാഞ്ഞിലേരി,പൊന്നമ്മ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു


0 Comments