നൈതികം പദ്ധതി ഭരണഘടനാ  ദിനം ആചരിച്ചു






ഇരിട്ടി:ഭരണഘടനയുടെഎഴുപതാംവാർഷികാഘോഷത്തോടനുബന്ധിച്ച്സംഘടിപ്പിക്കുന്ന  നൈതികം  പദ്ധതിയുടെ ഭാഗമായി ഇരിട്ടിഹയർസെക്കണ്ടറിസ്കൂളിൽഭരണഘടനാ ദിനാചരണം അഡ്വ: ഭാസുരി ഉദ്ഘാടനം ചെയ്തു
സീനിയർ അധ്യാപകൻ എം.ബാബു   അധ്യക്ഷനായി

ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾതയ്യാറാക്കിയഅവകാശപത്രിക അംഗീകരിക്കുന്നതിനായി  സ്കൂൾ പാർലിമെന്റ് സമ്മേളനവും നടന്നു

ഭരണഘടനയുടെ   പ്രാധാന്യത്തെയും ആവശ്യകതെയും  കുറിച്ച് കുട്ടികളിൽ  അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ നൈതികം പദ്ധതി സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. വിദ്യാലയ ഭരണഘടനാ നിർമാണമുൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത്

പ്രധാനാധ്യാപിക എൻ പ്രീത, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, പ്രിൻസിപ്പാൾ ഇൻചാർജ് ഇ.പി.അനിഷ്, അധ്യാപകരായ പി.വി.ശശീന്ദ്രൻ ,കെ.വി പ്രസാദ്, പി മനീഷ്,അഡ്വ: ബിന്നി, ലീഗൽ സർവ്വീസ് അതോറിറ്റി  അംഗങ്ങളായ പ്രകാശൻ തില്ലങ്കേരി, പി എസ്.സിന്ധുലേഖ, യു.കെ.അനിത എന്നിവർ സംസാരിച്ചു,