കൊട്ടിയൂർ നീണ്ടുനോക്കിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു.ലക്ഷങ്ങളുടെ നാശനഷ്ടം




പേരാവൂർ:കൊട്ടിയൂർ നീണ്ടുനോക്കിയിൽ ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചു.ആളപായമില്ല.നീണ്ടുനോക്കിയിലെ ടിപി ഷാജിയുടെ ഉടമസ്ഥതയിലുള്ള തോംസൺ ഹാർഡ് വേഴ്‌സ്,വാക്കയിൽ ജസ്റ്റിന്റെ സെന്റ് തെരേസ ട്രേഡേഴ്‌സ് എന്നിവ പൂർണ്ണമായും മറ്റത്തിൽ ഷാജിയുടെ പച്ചക്കറികട,മറ്റത്തിൽ ലാലുവിന്റെ മൊബൈൽ ഷോപ്പ് എന്നിവ ഭാഗികമായും കത്തി നശിച്ചു.ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം.വയനാട്ടിൽ നിന്നും മുഴക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് യുവാക്കളാണ് കടയിൽ തീപിടിച്ചത് വിവരം കടയുടമകളെ അറിയിച്ചത്.ഇതേ തുടർന്ന് പേരാവൂർ മാനന്തവാടി അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളും നാട്ടുകാരും കേളകം,പേരാവൂർ പോലീസും ചേർന്നാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് രൂപയുടെ  സാധനങ്ങളാണ് കത്തി നശിച്ചത്..പേരാവൂർ അഗ്നിശമന സേനാംഗങ്ങളായ പ്രദീപൻ പുത്തലത്ത്,രാജേന്ദ്രൻ പിള്ള,സിജു,ജോൺസൺ,നൗഷാദ്,വിനു,വിപിൻ,.ജിതിൻ,അനീഷ്,അർജ്ജുൻ,ബിജേഷ്,അനുരൂപ്,ചന്ദ്രൻ,ബെന്നി എന്നിവരും മാനന്തവാടി അഗ്നിശമന സേനാംഗങ്ങളായ സി.പി ഗിരീഷ്,സെബാസ്റ്റ്യൻ ജോസഫ്,മനു അഗസ്റ്റിൻ,നിതിൻ,ബിനു,പ്രവീൺ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്.