നാളെ വിശ്വാസം തേടണം; തിരക്കിട്ട ചര്‍ച്ചകള്‍,ബിജെപി എംഎല്‍എമാര്‍ ഇന്ന് രാത്രി വാംഖഡെ സ്റ്റേഡിയത്തില്‍
മുംബൈ: നാളെ വൈകീട്ട് അഞ്ച് മണിക്ക് മുമ്ബായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി വിധിക്ക് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വീട്ടില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ഉപമുഖ്യമന്ത്രിയും എന്‍സിപി വിമത നേതാവുമായ അജിത് പവാറും മറ്റു ബിജെപി നേതാക്കളും ഫഡ്‌നാവിസിന്റെ വസതിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന ബിജെപി എംഎല്‍എ ഹരിഭാവു ബാഗ്‌ദെയും ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. അടുത്ത സ്പീക്കര്‍ ചാര്‍ജ് എടുക്കുന്നത് വരെ ഔദ്യോഗികമായി ഇദ്ദേഹത്തിനാണ് സ്പീക്കറുടെ ചുമതല. സ്പീക്കറുടെ ഔദ്യോഗിക കാറിലാണ് അദ്ദേഹം ഫഡ്‌നാവിസിന്റെ വീട്ടിലെത്തിയതും.
ഇതിനിടെ ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് രാത്രി ഒമ്ബത് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
105 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. അജിത് പവാറടക്കം മൂന്ന് എംഎല്‍എമാരാണ് എന്‍സിപിയില്‍ നിന്ന് പിന്തുണക്കുന്നത്. സ്വതന്ത്രരെ എല്ലാവരേയും ഒപ്പം കൂട്ടിയാലും കേവലഭൂരിപക്ഷത്തിന് വേണ്ട 145 തികയില്ല. പ്രതിപക്ഷത്ത് നിന്ന് കൂടുതല്‍ പേരെ അടര്‍ത്തിയെടുത്താല്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകൂ.അതേ സമയം 13 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ 162 എംഎല്‍എമാര്‍ ഒരുമിച്ച് ഹയാത്ത് ഹോട്ടലില്‍ അണി നിരന്നിരുന്നു.
പ്രോടേം സ്പീക്കറെ കണ്ടെത്തി അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. സാധാരയായി സഭയിലെ ഏറ്റവും സീനിയറായിട്ടുള്ള എംഎല്‍എയെയാണ് പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കുക. ഗവര്‍ണര്‍ക്കാണ് ഇതിന്റെ ചുമതല. നേരത്തെ കര്‍ണാടകയില്‍ ഈ സീനിയോറിറ്റി മറികടന്ന് അവിടുത്തെ ഗവര്‍ണര്‍ വാജുഭായ് വാലെ ബിജെപി നേതാവിനെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തത് വിവാദമായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ആര്‍.വി.ദേശ്പാണ്ഡെയെ മറികടന്ന് ബിജെപിയുടെ കെ.ജി.ബൊപ്പയ്യയെയാണ് പ്രോംടേം സ്പീക്കറായി നിയമിച്ചിരുന്നത്.
മഹരാഷ്ട്രയില്‍ നിലവില്‍ ആറ് എംഎല്‍എമാരുടെ പേരുകളാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ളത്. ഇതില്‍ കോണ്‍ഗ്രസിന്റെ രണ്ടും എന്‍സിപിയുടെ ഒരാളും ഇടംപിടിച്ചിട്ടുണ്ട്. ബിജെപിയുടെ രാധാകൃഷ്ണ പാട്ടീലാണ് ഒന്നാമതുള്ളത്. നിയന്ത്രിത അധികാരങ്ങള്‍ മാത്രമേ പ്രോടേം സ്പീക്കര്‍ക്ക് ഉള്ളൂ.
സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം മതി വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്ന ബിജെപിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. സ്പീക്കര്‍ തിരഞ്ഞെടുപ്പ് ആദ്യം നടത്തി എന്‍സിപി എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്. നേരത്തെ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത അജിത് പവാറിനെ കൊണ്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി്ക്കാനായിരുന്നു ബിജെപിയുടെ പ്ലാന്‍. അജിത് പവാറിനെ എന്‍സിപി കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് മറ്റൊരാളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ നടപടി എടുക്കേണ്ടതും സ്പീക്കറായിരുന്നു.


0 Comments