ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം; ദേവസ്വം ബോര്‍ഡുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം



കൊച്ചി: പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും ഹൈക്കോടതി നിര്‍ദേശം. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം. ക്ഷേത്രങ്ങളിലെ
പൂജാരികള്‍, ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ബോര്‍ഡുകള്‍ ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ സി.ടി.രവികുമാര്‍, എന്‍.നഗരേഷ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റെ ഉത്തരവ്. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ മണ്ഡലക്കാലത്ത് കോടതി നിര്‍ദേശിച്ചിരുന്നു