ഗ്രാമ സഭകളിൽ വാർഡ്തല വിമുക്തി സേന രൂപീകരണം നടത്തി




"നാളത്തെ കേരളം ലഹരിമുക്ത നവകേരളം" 90 ദിന തീവ്രയത്‌ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി
കൊട്ടിയൂർ പഞ്ചായത്ത്‌ 5,  8, 14 വാർഡുകളിലെ ഗ്രാമ സഭകളുടെ ഭാഗമായി നടന്ന യോഗത്തിൽ 10 അംഗങ്ങൾ അടങ്ങുന്ന  വിമുക്തിസേന രൂപീകരിച്ചു

 അഞ്ചാം വാർഡ് പാൽച്ചുരം ചവറ കുര്യാക്കോസ് ചർച് ഹാൾ, എട്ടാം വാർഡ് കണ്ടപ്പുനം ഫോറസ്ററ് ഓഫീസ്,  പതിനാലാം വാർഡ് ചുങ്കക്കുന്ന് സാംസ്കാരിക നിലയത്തിലും വച്ച് ചേർന്ന    യോഗങ്ങളിൽ വാർഡ് മെമ്പർമാരായ ശ്രീമതി മോളിമാടപ്പള്ളിക്കുന്നേൽ,
ശ്രീ എ ടി തോമസ്,  ശ്രീമതി സിസിലി ജോണി അവർകളും  അധ്യക്ഷത
വഹിച്ചു.

വാർഡ്തല വിമുക്തി സേനയുടെ ഘടനയെ കുറിച്ചും 90ദിന ബോധവത്കരണ  പരിപാടിയെ കുറിച്ചും വിശദീകരിച്ചുകൊണ്ട്  പ്രിവന്റീവ് ഓഫീസർമാരായ  ശ്രീ എം പി സജീവൻ, ശ്രീ പി സി ഷാജി എന്നിവർ സംസാരിച്ചു.

യോഗങ്ങളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ മാത്യു പറമ്പൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റോയി നമ്പുടാകം, വാർഡ് മെമ്പർമാരായ ശ്രീമതി വത്സമ്മ കൈപ്പാടത്ത്,ശ്രീ  ജോർജ് തുമ്പൻതുരുത്തേൽ, ശ്രീമതി മിനി പൊട്ടങ്കൽ, ശ്രീമതി ബിന്ദു വിൻസെന്റ്,  ജെ എച് ഐ ശ്രീ ഹാഷിം എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി എം ജെയിംസ്, സി പി ഷാജി   തുടങ്ങീയവർ പ്രസംഗിച്ചു.