കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍


കോട്ടയം : കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് ജീവനൊടുക്കിയത്. ചങ്ങനാശേരി ഇത്തിത്താനത്താണ് സംഭവം.

ഇത്തിത്താനം പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍ (71) ഭാര്യ സരസമ്മ (65), ഭാര്യ സരസമ്മ, ഇളയമകന്‍ രാജീവ് (35 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.