ഫാം ലേബര്‍ ഒഴിവ്



ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം ലേബര്‍ തസ്തികയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ രണ്ട് വീതം പുരുഷ, സ്ത്രീ തൊഴിലാളികളുടെ താല്‍ക്കാലിക ഒഴിവുകളുണ്ട്.  പുരുഷന്‍മാര്‍ക്ക് തെങ്ങിലും മരത്തിലും കയറാനുള്ള കഴിവും കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യവും സ്ത്രീകള്‍ക്ക് കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യവുമാണ് യോഗ്യത.  പ്രായം 2019 ജനുവരി ഒന്നിന് 18-41 വയസ്.  തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം നവംബര്‍ 23 നകം തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.