യൂത്ത് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഡിസംബര്‍ നാലുമുതല്‍ ഏഴുവരെ
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ എട്ടിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുംവിധമാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചത്. രണ്ടാം തീയതി മുതല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വം ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂവെന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുളള ആര് രവീന്ദ്രദാസ് അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 10 വരെയായിരിക്കും അംഗത്വവിതരണം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ അഭിമുഖം 11, 12 തീയതികളില്‍. സൂക്ഷ്മപരിശോധന 16 മുതല്‍ 20 വരെ. 16 മുതല്‍ 21 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 23ന് ചിഹ്നങ്ങള്‍ അനുവദിക്കും. ഡിസംബര്‍ നാലുമുതല്‍ ഏഴുവരെയാണ് വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.
നേരത്തെ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. സംഘടനാപ്രവര്‍ത്തനം സജീവമല്ലാത്തത് കഴിഞ്ഞദിവസം ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ സജീവ ചര്‍ച്ചയായിരുന്നു. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


0 Comments