റേഷന്‍ കാര്‍ഡിന്റെ ദുരുപയോഗം... മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍




സംസ്ഥാനത്തെ പല വകുപ്പുകളും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് റേഷന്‍ കാര്‍ഡ് ഒരു അടിസ്ഥാന രേഖയായി നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എഎവൈ വിഭാഗത്തിലുളള റേഷന്‍ കാര്‍ഡുകളാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരെ കണ്ടുപിടിച്ചു മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്ന പ്രക്രിയ സിവില്‍ സപ്ലൈസ് വകുപ്പില്‍ തുടര്‍ന്നു വരുന്നു. ഇങ്ങനെ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്ന ഒഴിവില്‍ അര്‍ഹരായവരെ കണ്ടെത്തി ഉള്‍പ്പെടുത്തുന്ന നടപടികളും തുടര്‍ന്ന് വരുന്നു.

റേഷന്‍കാര്‍ഡ് രേഖയായി സ്വീകരിക്കുമ്ബോള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.civilsupplieskerala.gov.in സന്ദര്‍ശിച്ചു റേഷന്‍കാര്‍ഡ് ഡീറ്റൈല്‍സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം അപേക്ഷകന്റെ പത്തക്ക നമ്ബര്‍ എന്റര്‍ ചെയ്യുമ്ബോള്‍ റേഷന്‍കാര്‍ഡിന്റെ നിലവിലെ സ്റ്റാറ്റസ് അറിയാം. ഇത്തരത്തില്‍ അപേക്ഷകര്‍ നല്‍കുന്ന കാര്‍ഡ് നിലവില്‍ അവര്‍ അവകാശപ്പെടുന്ന വിഭാഗത്തിലാണോ ഉള്‍പ്പെട്ടിരിക്കുന്നതെന്നു അറിയാന്‍ സാധിക്കും. ഇപ്രകാരം റേഷന്‍ കാര്‍ഡിന്റെ ദുരുപയോഗം ചെയ്യാതിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.