പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം മണ്ഡല ഉത്സവത്തിന്റെയും ആഴിപൂജയുടെയും ആഘോഷ കമ്മറ്റി ഓഫിസ് ഉൽഘാടനം ചെയ്തു.
പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രം മണ്ഡല ഉത്സവത്തിന്റെയും ആഴിപൂജയുടെയും ആഘോഷ കമ്മറ്റി ഓഫിസ് ഡോ: ചിരുതൈക്കുട്ടി സ്മാരക ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈ.പ്രസിഡന്റ് വി.ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ശ്രീകൃഷ്ണ ക്ഷേത്രം ചെയർമാൻ എം.കെ.ദിനേശ് ബാബു അദ്ധ്യക്ഷത വഹിച്ചു.ശ്രീകൃഷ്ണ ക്ഷേത്രം മുൻ ചെയർമാൻ ഡോ.വി.രാമചന്ദ്രൻ, പഞ്ചായത്തംഗം സുരേഷ് ചാലാറത്ത്, മുൻ ട്രസ്റ്റി ബോർഡംഗം കൂട്ട ജയപ്രകാശ്, എസ്.ബഷീർ പി.ആർ.ഷനോജ്, സി.മുരളീധരൻ, കെ.എം.ബഷീർ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് എൻ.പി.പ്രമോദ്, ഹൈന്ദവ ഭജന സമിതി പ്രസിഡൻറ് കൂട്ട രവി, ആഘോഷ കമ്മിറ്റി ട്രഷറർ കെ.വി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.


0 Comments