പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്റും ഭരണഘടനാ ചർച്ചയും എന്ന വിഷയത്തിൽ സംവാദവും, ചർച്ചയും നടത്തി.
സംവാദം അഡ്വ: ഇ രാഘവൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ഓ. മാത്യു ഒറ്റപ്പാക്കൽ അധ്യക്ഷത വഹിച്ചു. പ്ലാസിഡ് ആൻറണി, കെ സി ബിനീഷ്, എം.ജെ മിനി, മിനിമോൾ തോമസ്, ജിൻസി ജേക്കബ്, സിമോണ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷിക ത്തിൻറെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാലയങ്ങൾ നടത്തിവരുന്ന നൈദിക പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .


0 Comments