കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ്-2019'ന് പാലക്കാട് തുടക്കമായി
കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് - 2019 ന് പാലക്കാട് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.
വര്‍ണ്ണാഭമായ സാംസ്‌ക്കാരിക ഘോഷജാഥയോടെയാണ് കുടുംബശ്രീ അരങ്ങ് - 2019 ന് തുടക്കമായത്. മലയാള സാഹിത്യത്തിലെ 6 സ്ത്രീ കഥാപാത്രങ്ങളുടെ പേരിലുള്ള വേദികളിലാണ് മത്സരം നടക്കുന്നത്.
സ്ത്രീകളുടെ സംഘശക്തി വിളിച്ചോതി സംസ്ഥാനത്തെ 43 ലക്ഷം സ്ത്രീകളുടെ പ്രതിനിധികളായി രണ്ടായിരത്തോളം സ്ത്രീകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മന്ത്രി എ സി മൊയ്തീന്‍ കലോത്സവത്തിന് തിരി തെളിച്ചു
രണ്ടാം ദിവസം 14 ഇനങ്ങളില്‍ മത്സരം നടക്കും. ഞായറാഴ്ച വൈകീട്ട് നാലിന് വിക്ടോറിയ കോളേജില്‍ കുടുംബശ്രീ സംഗമവും സമാപന സമ്മേളനവും നടക്കും.


0 Comments