മഹാരാഷ്ട്രയില്‍ ത്രികക്ഷിസഖ്യം വിശ്വാസ വോട്ട് നേടി, 169 എം.എല്‍.എമാരുടെ പിന്തുണ

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സർക്കാർ വിശ്വാസം തെളിയിച്ചു. വിശ്വാസ വോട്ടെടുപ്പിൽ 169 എം.എൽ.എമാർ ഉദ്ധവ് താക്കറെ സർക്കാരിനെ പിന്തുണച്ചു. എൻ.സി.പിയിൽനിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങൾ നിയന്ത്രിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടപടിക്രമങ്ങൾ ആരംഭിച്ചു.