ആരോഗ്യനില മോശം; മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മകനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇന്നലെ രാവിലെയാണ് മഅ്ദനിയുടെ ആരോഗ്യനില വഷളായത്. ഛര്‍ദിയും തലചുറ്റലും കടുത്ത രക്തസമ്മര്‍ദവും മൂലമാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ പറഞ്ഞു. ഇന്നലെ അര്‍ധ രാത്രിയോടെയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്