ഇരിട്ടി ടൗൺ വികസനം: അവസാന കയ്യേറ്റവും ഒഴിപ്പിച്ചു
ഇരിട്ടി: ഒന്നരവർഷമായി തുടരുന്ന ശ്രമങ്ങൾക്കൊടുവിൽ ഇരിട്ടി നഗരത്തിൽ കണ്ടെത്തിയ എല്ലാ കയ്യേറ്റ ഭാഗങ്ങളും റവന്യൂ സംഘം ഒഴിപ്പിച്ചു. ഉടമ കോടതിയെ സമീപച്ചതോടെ ശേഷിച്ച നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന്റെ ഭാഗങ്ങളാണ് വ്യാഴാഴ്ച പൊളിച്ചു നീക്കിയത്. കോടതിയുടെ അനുമതിയോടെ അഗ്നിശമനസേനയുടെ അടക്കം സുരക്ഷയൊരുക്കി പോലീസ് സഹായത്തോടെ ആയിരുന്നു റവന്യൂ സംഘം കെട്ടിടഭാഗം പൊളിച്ചു നീക്കിയത്.
തലശ്ശേരി - വളവുപാറ കെ എസ് ടി പി അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി നഗരത്തിലെ അനധികൃത കയ്യേറ്റം പൊളിപ്പിക്കാന്‍ ഒരു വര്‍ഷം മുന്‍മ്പ് തുടങ്ങിയ ശ്രമമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. നഗരത്തിൽ ഇരുന്നൂറിലേറെ കയ്യേറ്റങ്ങളാണ് റവന്യൂ, പൊതുമരാമത്ത് വകുപ്പ്, കെ എസ് ടി പി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത സർവേയിൽ അന്ന് കണ്ടെത്തിയത്. കൈയേറ്റ ഭാഗങ്ങള്‍ കൂടി പ്രയോജനപ്പെടുത്തി റോഡ് വികസിപ്പിക്കാന്‍ വ്യാപാരികളുടെ യോഗത്തില്‍ തീരുമാനിച്ചുവെങ്കിലും ചില വ്യാപാരികള്‍ കോടതിയെ സമീപിച്ച് സ്റ്റേവാങ്ങിയതോടെ നഗരത്തിലെ നവീകരണ പ്രവ്യത്തികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിരവധി വ്യാപാരികല്‍ കൈയേറ്റം കണ്ടെത്തിയ ഭാഗങ്ങള്‍ സ്വമേധയാ പൊളിച്ചു നീക്കി നഗരവികസനവുമായി സഹകരിച്ചപ്പോള്‍ ചിലര്‍ കോടതിയെ സമീപിച്ചു. ഇരിട്ടി ക്രിസ്ത്യന്‍ പള്ളിക്ക് എതിര്‍ വശത്തെ മൂന്നോളം ബാങ്കുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന രണ്ട് കെട്ടിടം ഉടമകളാണ് വികസനവുമായി സഹകരിക്കാതിരുന്നത്. ഇവര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേഉത്തരവുരകളും മറ്റും നേടി. ഇവര്‍ക്കെതിരെ ജനകീയ പ്രതിഷേധം ശക്തിപ്പെട്ടെങ്കിലും നിയമ നടപടികളില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ നിന്നും കഴിഞ്ഞദിവസം കൈയേറ്റം ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് അനുകൂല ഉത്തരവ് നേടി. കൈയേറ്റ ഭാഗങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചു നീക്കാനായിരുന്നു ഉത്തരവ്. ഒരാഴ്ച സമയം അനുവദിച്ചിട്ടും കട്ടിടം ഉടമകള്‍ പൊളിക്കാന്‍ തയ്യറാകാഞ്ഞതിനെ തുടര്‍ന്ന ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്റെ നേതൃത്വത്തില്‍ പൊളിക്കുകയായിരുന്നു
ഡപ്യൂട്ടി തഹസില്‍ദാര്‍ ടി. സി. സാബു, റവന്യു ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ കീഴൂര്‍ വില്ലേജ് ഓഫീസര്‍ പ്രമോദ്, മറ്റ് റവന്യു ജീവനക്കരായ സി.ടി. പ്രസാദ്, കെ. രാജേഷ്, ഇ. ദീപേഷ്, എന്നിവരും ഇരിട്ടി എസ് ഐ റെജി സ്‌ക്കറിയുടെ നേതൃത്വത്തില്‍ പൊലിസ് സംഘവും അഗ്‌നിശമന സേനാംഗങ്ങളും പൊളിപ്പിക്കലിനു നേതൃത്വം നല്‍കി.
അതേസമയം നഗരത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം കാണിച്ച നിശ്ചയ ദാർഢ്യം ഏറെ പ്രശംസ പിടിച്ചുപറ്റി. ഇരുപതും മുപ്പതും വർഷമായി കെട്ടിട ഉടമകളും, കച്ചവടക്കാരും കയ്യേറി കൈവശം വെച്ചവയായിരുന്നു ഇവയിലേറെയും. ഇത് കയ്യേറി കൈവശം വെച്ചവരെ ബോധ്യപ്പെടുത്തുവാൻ സംഘത്തിനായെങ്കിലും ചിലർ ഇതിൽ നിന്നും തെന്നിമാറി കോടതിയെ സമീപിക്കുകയായിരുന്നു. ഇങ്ങിനെയുള്ള ഇരുപത്തി രണ്ടോളം കയ്യേറ്റങ്ങൾ വിവിധ ഘട്ടങ്ങളിലായി പൊളിച്ചു നീക്കാൻ റവന്യൂ സംഘത്തിനായി. ഏറ്റവും ഒടുവിലായി ഒഴിപ്പിക്കാനുണ്ടായ കയ്യേറ്റമാണ് വ്യാഴാഴ്ച പൊളിച്ചു മാറ്റിയത്. രാഷ്ട്രീയ , ഭരണ നേതൃത്വങ്ങളിൽ നിന്നും , പൊതു ജനങ്ങളിൽ നിന്നും ഒരു വലിയ വിഭാഗം വ്യാപാരികളിൽ നിന്നും ലഭിച്ച പിന്തുണ റവന്യൂ സംഘത്തിന് ഏറെ സഹായകരമായിരുന്നു. നഗര വികസന പ്രവർത്തിയിൽ ഇത് കാലതാമസവും മെല്ലെപ്പോക്കും ഉണ്ടാക്കിയെങ്കിലും എല്ലാ പ്രശനങ്ങളും സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ നിന്നും മാറ്റി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് റവന്യൂ സംഘത്തിന് ആശ്വാസം നൽകുന്നതാണ്. നഗരത്തോട് ചേർന്ന് നിൽക്കുന്ന പഴശ്ശി പദ്ധതി പ്രദേശത്തെ കയ്യേറ്റങ്ങളും കണ്ടെത്തേണ്ടതുണ്ടെന്ന് തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു.
0 Comments