ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്ക്
കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമടക്കമുള്ള 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകള്‍ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ഡിസംബര്‍ അവസാന വാരം മേഖലാ ജാഥകള്‍ സംഘടിപ്പിക്കും. തെക്കന്‍ കേരളത്തില്‍ ആര്‍. ചന്ദ്രശേഖരനും, മദ്ധ്യകേരളത്തില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും, വടക്കന്‍ കേരളത്തില്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. ബി.എം.എസ് പ്രത്യക്ഷത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരെ അവരുടെ ദേശീയ കൗണ്‍സില്‍ പ്രമേയം പാസാക്കി. രാജ്യത്തിന്റെ സാമ്ബത്തികാവസ്ഥ ബി.എം.എസിനെപ്പോലും ധരിപ്പിക്കാന്‍ കഴിയാത്ത നിലയിലായി കേന്ദ്ര ഭരണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
0 Comments