ആറളം ഫാമിൽ കാട്ടാന ആക്രമണം. ഓട്ടോ തകർത്തു. ഒരാൾക്ക് പരിക്കേറ്റു.

മൂന്ന് മണിയോടെ ഫാമിലെ കോട്ടക്കുന്ന് ആനമുക്കിലാണ് സംഭവം. പ്രദേശവാസികൾ പ്രതിഷേധത്തിലാണ്

പുനരധിവാസ മേഖലയിലെ ഓട്ടോ ഡ്രൈവർ മോണിച്ചൻ (45) പരിക്കേറ്റത്. ഇയാളെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാൾ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാട്ടാന ശല്യം ഉണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ വനം വകപ്പ് റാപ്പിഡ് റസ്പോൺസ് ടീമാണ് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്.