വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി കസ്റ്റഡിയില്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്.

സഹോദരന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയോട് ആദ്യം വെള്ളം ചോദിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇാള്‍ക്കെതിരെ ബലാത്സംഗത്തിന് 376ാം വകുപ്പും പോക്‌സോ വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.