നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് .? നിര്‍ദേശം ലഭിച്ചതായി പവന്‍ ജലാദ്
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയതും ഞെട്ടിച്ചതുമായ കൂട്ടബലാത്സംഗ കേസാണ് നിര്‍ഭയ. നടുക്കിയ സംഭവം ഇപ്പോള്‍ ഏഴ് വര്‍ഷം പിന്നിട്ടു. ആ നടുക്കിയ സംഭവ വികാസങ്ങളില്‍ ഇന്നും ഇന്ത്യയിലെ ഓരോ പൗരനിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. ഇപ്പോള്‍ ആ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ തേടിയുള്ള അലച്ചിലിലായിരുന്നു പോലീസും അധികൃതരും.
ഒടുവില്‍ ആരാച്ചാരെ കണ്ടെത്തിയെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ ഏക അംഗീകൃത ആരാച്ചാര്‍ പവന്‍ ജലാദ് ആണെന്നാണ് വിവരം. തിഹാറിലേക്ക് പോകാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം ലഭിതച്ചതായി പവന്‍ ജലാദ് പറയുന്നു. ഉടനെ തിഹാറില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദേശം കിട്ടിയാലുടന്‍ സന്തോഷത്തോടെ ജോലി ചെയ്യുമെന്നും പവന്‍ ജലാദ് പറഞ്ഞു.


0 Comments