സുപ്രീം കോടതി വിധി വരട്ടെ, എന്നിട്ടു നോക്കാം; ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇനി സുപ്രീം കോടതി വിധി വന്ന ശേഷം തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും യാത്രയ്ക്കു സുരക്ഷ ഒരുക്കാനാവില്ലെന്നു പൊലീസ് അറിയിച്ചതിനെക്കുറിച്ച്‌ ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അവര്‍ വരുന്നത് മുന്‍കൂട്ടി തീരുമാനിച്ച്‌ ഉറപ്പിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പനെ കാണുകയാണോ അവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

''അവരെല്ലാം സുപ്രീം കോടതിയില്‍ പോയിട്ടുണ്ടല്ലോ, അതിന്റെ വിധി വരട്ടെ, നോക്കാം'' - മുഖ്യമന്ത്രി പറഞ്ഞു.