അമ്മ ഭാരവാഹികളുടെ നിര്‍ദേശം ഷെയ്ന് ഇതുവരെ പാലിച്ചില്ല! ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്ന് പിന്‍വലിയാനൊരുങ്ങി അമ്മ
കൊച്ചി: ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്ന് പിന്‍വലിയാനൊരുങ്ങി താരസംഘടനയായ അമ്മ. പ്രശ്നപരിഹാരത്തിനായി ഇടപെടല്‍ നടത്തുന്നതിന് മുന്‍പായി ഷെയ്ന്റെ ഭാഗം കേള്‍ക്കാന്‍ ഇന്നലെ അമ്മ ഭാരവാഹികള്‍ക്ക് മുന്നിലെത്തണമെന്ന നിര്‍ദേശം ഇതുവരെ ഷെയ്ന് പാലിക്കാന്‍ കൂട്ടാക്കാത്തതിനാലാണ് അമ്മയുടെ പിന്നോട്ട് പോക്ക്. ഷെയ്ന്റെ ഭാഗത്ത് വിട്ടുവീഴ്ച്ചയ്ക്ക് ശ്രമമുണ്ടായാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. വിട്ടുവീഴ്ച്ചയ്ക്ക് കൂട്ടാക്കാത്ത നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇടഞ്ഞു നില്ക്കുന്ന ഇവരെ ഏതെങ്കിലും വിധത്തില്‍ സമവായത്തിലെത്തിക്കണമെങ്കില് ഷെയ്ന്റെ ഭാഗത്തും ചെറിയ വിട്ടുവീഴ്ച്ചകള്‍ വേണം. ഒരു തരത്തിലും അടുക്കില്ലെന്ന നിലപാടില്‍ ഷെയ്ന് ഇപ്പഴും നില്ക്കുകയാണെങ്കില് പ്രശ്നപരിഹാരം ഉണ്ടാകില്ല. ഇനിയിപ്പോള്‍ ഷെയ്ന് തങ്ങളെ സമീപിച്ചാല്‍ തന്നെ ഭാരവാഹികളുടെ സൗകര്യംകൂടി കണക്കിലെടുത്തേ കൂടിക്കാഴ്ച്ചയ്ക്ക് സമയം നല്‍കുകയുള്ളെന്നും ഇടവേള ബാബു പറഞ്ഞു.
ഷെയ്ന് നേരിട്ടെത്തി സംസാരിക്കുമെന്ന് ഷെയ്നിന്റെ അമ്മ പറഞ്ഞതനുസരിച്ച് മൂന്ന് ദിവസമായി എറണാകുളത്ത് തങ്ങുകയായിരുന്നു. അജ്മീറിലാണെന്നും ഉടന്‍ മടങ്ങിയെത്തുമെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം ഷെയ്നിന്റെ അമ്മ അറിയിച്ചത്. ഒരു ഉറപ്പുമില്ല. ഒരു തവണ എല്ലാവരും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയ ശേഷമുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴത്തേത്.
ഇക്കാര്യത്തില്‍ ഷെയ്ന് നേരിട്ടൊരു ഉറപ്പു നല്‍കാതെ ഇനിയും എന്തടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തും. ഷെയ്നിന്റെ നിലപാടറിയാന്‍ കാത്തിരിക്കുകയാണെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും പ്രശ്നം ചര്‍ച്ചയിലൂടെ ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനു കത്തു നല്‍കിയിരുന്നു. ഒത്തുതീര്‍പ്പുണ്ടാക്കിയ ശേഷം അതു ലംഘിച്ച് വെല്ലുവിളി നടത്തിയ ഷെയ്നിനെ വിശ്വസിച്ച് ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇക്കാര്യത്തില്‍ അമ്മ നേതൃത്വവുമായും ചര്‍ച്ച നടത്താന്‍ അവര്‍ തയാറാണ്. ഷെയ്നുമായി ബന്ധപ്പെട്ട പലരും അമ്മ പ്രതിനിധികളുമായി ഒത്തുതീര്‍പ്പിനു ബന്ധപ്പെടുന്നുണ്ട്.
0 Comments