കുതിച്ചുയര്‍ന്ന് സവാള വില; ബംഗളൂരുവില്‍ 200 കടന്നു
ബംഗളൂരു: കുതിച്ചുയരുന്ന സവാളവിലയില്‍ കണ്ണുനീറി രാജ്യം. ബംഗളൂരുവില്‍ സവാളയ്ക്ക് ചിലയിടങ്ങളില്‍ 200 രൂപ കടന്നു. സവാള ആവശ്യത്തിന് ലഭിക്കാനില്ലെന്നും അധികൃതര്‍ പറഞ്ഞു.
ബംഗളൂരുവില്‍ ചില കടകളില്‍ സവാളയ്ക്ക് 200 രൂപയാണെന്ന് സംസ്ഥാന അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ സിദ്ധഗംഗയ്യ പറഞ്ഞു. ഒരു ക്വിന്റല്‍ സവാളയ്ക്ക് 5,500നും 14,000നും ഇടയിലാണ് വിലയെന്നും സിദ്ധഗംഗയ്യ പറഞ്ഞു.
സവാളവില ഉയരുന്നതില്‍ ജനരോഷം ശക്തമാവുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ കൃഷിനാശമാണ് വില വര്‍ധനയ്ക്ക് കാരണം. വില കൂടിയതിന് പിന്നാലെ കച്ചവടവും കുറഞ്ഞിട്ടുണ്ട്.
0 Comments