ഡ​ല്‍​ഹി​യി​ല്‍ റ​ബ​ര്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; 32 പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 32 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പൊ​ള്ള​ലേ​ല്‍​ക്കു​ക​യും ചെ​യ്തു. ന​രേ​ല അ​ന​ന്ദ്മാ​ണ്ഡി​യി​ലെ റാ​ണി ഝാ​ന്‍​സി റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള റ​ബ​ര്‍ ഫാ​ക്ട​റി​യി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ‍​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മു​പ്പ​തോ​ളം യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.. ഇ​രു​പ​തോ​ളം പേ​ര്‍ ഇ​പ്പോ​ഴും ഫാ​ക്ട​റി​ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.