മസ്റ്ററിംഗ്: ചുമതലപ്പെടുത്തിയത് അക്ഷയ കേന്ദ്രങ്ങളെ മാത്രം


പെന്‍ഷന്‍ മസ്റ്ററിംഗിന് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് അംഗീകൃത അക്ഷയ കേന്ദ്രങ്ങളെ മാത്രമാണെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ സംഘടനകളെയോ ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.