ഒഴിവാക്കലിന്റെ രാഷ്ട്രീയം ജനതയ്ക്ക് പ്രയോജനപ്പെട്ടിട്ടില്ല: ഗോപിനാഥ് രവീന്ദ്രന്‍
ചരിത്രത്തില്‍ ഒഴിവാക്കലിന്റെ രാഷ്ട്രീയം ജനതയ്ക്ക് പ്രയോജനപ്പെട്ടിട്ടില്ലെന്നും ഭരണാധികാരികള്‍ക്ക് മാത്രമാണ് പ്രയോജനപ്പെട്ടതെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രസംഗം നിര്‍വഹിക്കുകയായിരുന്നു വി സി. ഇന്ത്യ അതിന്റെ തീവ്രമായ സ്വാതന്ത്ര്യ സമരങ്ങളിലൂടെ രൂപം കൊടുത്ത ഭരണഘടനയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം ചരിത്രകാരന്‍മാര്‍ക്കുണ്ട്. മതവിദ്വേഷ വിമുക്തമായ, സമതുലിതമായ വികസന ആശയങ്ങളെ സ്വീകരിക്കുന്ന ഒരു ഇന്ത്യയെ വരുംതലമുറയ്ക്ക് കൈമാവാന്‍ ചരിത്രരചനയേയും ചരിത്രാന്വേഷണത്തേയും സംരക്ഷിക്കേണ്ടതുണ്ട്.
രാജ്യത്തിലെ വിവിധ സര്‍വകലാശാലകള്‍ ചരിത്ര കോണ്‍ഗ്രസിനോട് മുഖം തിരിച്ചപ്പോള്‍, പ്രസിസന്ധികള്‍ക്കിടയിലും സാമ്പത്തിക സഹായം നല്‍കി സ്വീകരിച്ച കേരള സര്‍ക്കാറിന് അദ്ദേഹം നന്ദി പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധ സമരങ്ങള്‍ കാരണം പല പ്രതിനിധികള്‍ക്കും ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും വി.സി പറഞ്ഞു.
0 Comments