രഘുപതി രാഘവ രാജാറാം പാടി ഗാന്ധി സ്ക്വയറിൽ കോൺഗ്രസ് പ്രഭാവലയം തീർത്തു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഘട്ടിൽ സമരം നടത്തുന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോണിയഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും,ഇന്ത്യയെ ഇരുട്ടിലേക്ക് നയിക്കുന്ന നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധിച്ചും ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗാന്ധിസ്ക്വയറിൽ "പ്രഭാവലയം" സൃഷ്ടിച്ചു. വൈകുന്നേരം 7 മണിക്ക് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഗാന്ധിസ്ക്വയറിൽ ഒത്ത് ചേർന്ന് മെഴുകുതിരി കത്തിച്ച് ഗാന്ധി മന്ത്രധ്വനികൾ പാടുകയും, നരേന്ദ്ര മോദിയുടെ നയങ്ങൾക്കെതിരെയും അമിത് ഷാക്കെതിരെയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പരിപാടിക്ക് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, മേയർ സുമാ ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, കെ പ്രമോദ്, അഡ്വ.ടി.ഒ മോഹനൻ, എം.പി.മുരളി, മുണ്ടേരി ഗംഗാധരൻ, എം.പി.മുഹമ്മദലി, അഷ്റഫ് ബംഗാളി മൊഹല്ല, റിജിൽ മാക്കുറ്റി, സുരേഷ് ബാബു എളയാവൂർ, പി.മാധവൻ മാസ്റ്റർ, പി.മുഹമ്മദ് ഷമ്മാസ്, സി.വി.സന്തോഷ്, പിപി.സിദ്ധിഖ്, സി ടി.ഗിരിജ, ടി.ജയകൃഷ്ണൻ, എം.പി വേലായുധൻ, പൊന്നമ്പത്ത് ചന്ദ്രൻ,കൂക്കിരി രാജേഷ്, രാജീവൻ എളയാവൂർ, ടി.എ. തങ്ങൾ,രാജീവൻ പാനുണ്ട, റഷീദ് കവ്വായി, ബൈജു വർഗ്ഗീസ്, ടി.സി.താഹ, കല്ലിക്കോടൻ രാഗേഷ്, തുടങ്ങിയവർ നേതൃത്വം നല്കി.
0 Comments