കേളകം: മൂര്‍ച്ചിലക്കാട്ട് മഹാദേവീക്ഷേത്രത്തില്‍ നടക്കുന്ന ലക്ഷം ദീപ സമര്‍പ്പണത്തിന്റെ ഭാഗമായുള്ള ആദ്യ കൂപ്പണ്‍ വിതരണം ചലച്ചിത്ര പിന്നണി ഗായിക ഗായത്രി നിര്‍വഹിച്ചു. കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായര്‍ കൂപ്പണ്‍ ഏറ്റുവാങ്ങി.എസ് എന്‍ ഡി പി ഇരിട്ടി യൂണിയന്‍ അസിസ്റ്റന്റ് സെക്രട്ടറി എം ആര്‍ ഷാജി ഉദ്ഘാടനം ചെയ്തു.ലക്ഷം ദീപ സമര്‍പ്പണ കമ്മറ്റി ചെയര്‍മാന്‍ വി ആര്‍ ഗിരീഷ് ക്ഷേത്രം പ്രസിഡന്റ് ഹരീന്ദ്രന്‍ ആലപ്പാട്ട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു