ജില്ല കേരളോത്സവം: ഗെയിംസിനു തുടക്കമായി ബാസ്‌കറ്റ് ബോളില്‍ ഇരിക്കൂര്‍ ബ്ലോക്ക് ജേതാക്കള്‍
ജില്ലാതല കേരളോത്സവത്തിന്റെ ഗെയിംസിനങ്ങള്‍ക്ക് മാങ്ങാട്ടുപറമ്പ് കെ എ പി ഗ്രൗണ്ടില്‍ തുടക്കമായി. ആയിരത്തിലധികം കായിക പ്രതിഭകളാണ് മൂന്നിനങ്ങളിലായി മത്സരിക്കുന്നത്. ആദ്യദിനം ഫുട്‌ബോള്‍ ,വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ട്വന്റി ട്വന്റി ക്രിക്കറ്റ് എന്നീ മത്സരങ്ങളാണ് നടന്നത്. ബാസ്‌കറ്റ് ബോള്‍ ഫൈനലില്‍ തലശ്ശേരി നഗരസഭയ്‌ക്കെതിരെ ഇരിക്കൂര്‍ ബ്ലോക്ക് വിജയം നേടി.വനിതകളുടെ വോളിബോളില്‍ തലശ്ശേരി ബ്ലോക്കും, ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ ഇരിട്ടി ബ്ലോക്കും നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടു.
ഫുട്‌ബോള്‍, ട്വന്റി - ട്വന്റി ക്രിക്കറ്റ് എന്നിവയുടെ ഫൈനല്‍ മത്സരങ്ങള്‍ ബുധനാഴ്ച നടക്കും. ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടിലും, ഷട്ടില്‍, നീന്തല്‍ മത്സരങ്ങള്‍ സര്‍വകലാശാല സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച നടക്കും
0 Comments