കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണം -ഹൈകോടതി


കൊച്ചി: കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി കൈമാറി. പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു.

പള്ളിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഒാര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് തടസമുണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു.

കോതമംഗലം ചെറിയ പള്ളിയുെട നിയന്ത്രണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒാര്‍ത്തഡോക്സ് സഭ നല്‍കിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവുണ്ടായത്. സഭക്ക് വേണ്ടി വികാരി തോമസ് പോള്‍ റമ്ബാന്‍ ആണ് ഹരജി നല്‍കിയത്. യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് തോമസ് പോള്‍ റമ്ബാന്‍റെ നേതൃത്വത്തില്‍ ഒാര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.