അതിജീവിക പദ്ധതി: അപേക്ഷ ക്ഷണിച്ചു.
കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെ ഗൃഹനാഥന്‍ അസുഖത്താല്‍ കിടപ്പിലാവുകയോ മരണപ്പെടുകയോ ചെയ്തതു മൂലം വരുമാന മാര്‍ഗ്ഗം നഷ്ടപ്പെട്ട, അനാരോഗ്യം നിമിത്തം ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് 50,000 രൂപ വരെ ഒറ്റത്തവണ ധനസഹായം നല്‍കുന്ന 'അതിജീവിക' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 50 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും ശിശുവികസന പദ്ധതി ഓഫീസിലും www.wcd.kerala.gov.in എന്ന സൈറ്റിലും ലഭിക്കും. അപേക്ഷ ഡിസംബര്‍ 15 വരെ സ്വീകരിക്കും.
0 Comments