കെഎസ്‌ആര്‍ടിസി ഷട്ടര്‍ ഉയര്‍ത്തിയ യാത്രക്കാരന്‍ ഞെട്ടി!; തൂങ്ങികിടന്ന് പാമ്പ്.

കോട്ടയം: യാത്രക്കിടെ കെഎസ്‌ആര്‍ടിസി ബസില്‍ പാമ്ബിനെ കണ്ടെത്തി. ഷട്ടര്‍ ഉയര്‍ത്തുന്നതിനിടെയാണ് പാമ്ബിനെ കണ്ടെത്തിയത്. ചത്ത പാമ്ബായായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. വൈക്കത്ത് നിന്ന് പുറപ്പെട്ട കെഎസ്‌ആര്‍ടിസി ബസിലാണ് പാമ്ബിനെ കണ്ടെത്തിയത്. യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം ഒരു യാത്രക്കാരന്‍ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കവേ, തൂങ്ങികിടക്കുന്ന നിലയില്‍ പാമ്ബിനെ കണ്ടെത്തുകയായിരുന്നു.പാമ്ബിനെ കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി.

തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ചത്ത പാമ്ബാണെന്ന് തിരിച്ചറിയുകയായിരുന്നു. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്ബാണെന്ന് യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് യാത്രക്കാര്‍ തന്നെ പാമ്ബിനെ എടുത്തുകളഞ്ഞു.