ബ്രൗണ്‍ഷുഗര്‍ കടത്ത് ; യുവാവ് പോലീസ് പിടിയില്‍


വളപട്ടണം: ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ വളപട്ടണം പോലീസ് പിടികൂടി . പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി കെ.എം. ഷമീമിനെ (39) യാണ് വളപട്ടണം എസ്.എച്ച്‌.ഒ. എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വളപട്ടണം റെയില്‍വെ സ്റ്റേഷനു സമീപത്തു വെച്ച്‌ ഇയാള്‍ പോലീസിന്റെ വലയിലാവുകയായിരുന്നു .

പരിശോധനയില്‍ പ്രതിയുടെ പക്കല്‍ നിന്നും 51 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു. മുംബൈയില്‍നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് പ്രതി പോലീസിനോട് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. പിടിച്ചെടുത്ത ബ്രൗണ്‍ ഷുഗറിന് വിപണിയില്‍ നാലരലക്ഷത്തിലേറെ രൂപ വിലവരും. പ്രതിയെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തു.