ഐക്യക്രിസ്‌മസ് - പുതുവത്സര സമ്മേളനം 29-ന്



തിരുവനന്തപുരം: ജില്ലയിലെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റിന്റെ ഐക്യക്രിസ്‌മസ് - പുതുവത്സര സമ്മേളനം 29-ന് നടക്കും. വൈകീട്ട് 5.30-ന് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ദേവാലയത്തില്‍ വെച്ച്‌ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.

ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ക്രിസ്‌മസ് സന്ദേശം നല്‍കും. നന്തന്‍കോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്‌, പാളയം സി.എസ്.ഐ. എം .എം.ചര്‍ച്ച്‌, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി, പുന്നന്‍ റോഡ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ കത്തീഡ്രല്‍, പേരൂര്‍ക്കട എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌, പേരൂര്‍ക്കട സെന്റ് ജൂഡ് കത്തോലിക്ക പള്ളി, പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, അല്ലേലുയ്യ മ്യൂസിക് ടീം, ഹാര്‍വസ്റ്റ് സിങേഴ്സ് എന്നീ ക്വയറുകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കും.
യു.സി.എം. കലാമത്സരങ്ങളില്‍ വിജയിച്ച സ്കൂളുകള്‍ക്കുള്ള ട്രോഫികളും ജീവകാരുണ്യ ധനസഹായവും സമ്മേളനത്തില്‍ വിതരണം ചെയ്യും .