ഡിഎംകെ നേതാക്കളുടെ വീടുകളില്‍ റെയ്ഡ്; നിരോധിച്ച നോട്ടുകളുടെ ശേഖരം പിടിച്ചെടുത്തു
ചെന്നൈ: ഡിഎംകെ നേതാക്കളുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. മുന്‍ എംഎല്‍എ ജി ഇളങ്കോ, മകന്‍ ആനന്ദ്, ഡിഎംകെ നേതാക്കളായ റഷീദ്, ഷെയ്ഖ് എന്നിവരുടെ കോയമ്ബത്തൂരിലെയും ചെന്നൈയിലെയും വസതികളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
ഇവരുടെ ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന നടത്തി. പരിശോധനയില്‍ ജി ഇളങ്കോയുടെ മകന്‍ ആനന്ദിന്റെ ബംഗ്ലാവില്‍ നിന്ന് നിരോധിച്ച നോട്ടുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു.കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന 268 കെട്ട് ആയിരം രൂപ നോട്ടുകളാണ് പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നെത്തിയ ഉദ്യാഗസ്ഥരാണ് പരിശോധന നടത്തിയത്.


0 Comments