ഉത്തര്‍പ്രദേശ്‌ പൊലീസ്‌ വെടിവയ്‌പ്പില്‍ മരണം 12 ആയി ; രാജ്യത്താകെ 16 മരണം, ലഖ്‌നൗവില്‍ 3000 പേര്‍ അറസ്‌റ്റില്‍



ലഖ്‌നൗ > പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലുണ്ടായ പൊലീസ്‌ വെടിവയ്‌പ്പിലും ആക്രമണങ്ങളിലും ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ്‌ മരണങ്ങളുണ്ടായത്. പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം അസം, യു.പി., കര്‍ണാടകം എന്നിവിടങ്ങളിലായി സംഘര്‍ഷത്തില്‍ ഇതുവരെ മൊത്തം 16 പേര്‍മരിച്ചു.