കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് 11 പേര്‍ക്ക് പരിക്ക് ;
തലപ്പുഴ:തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് മതിലിലിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പേരാവൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ലോറിക്ക് അരിക് നല്‍കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.


0 Comments