അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 'പവന്' ചുഴലിക്കാറ്റായി; കേരളത്തെ ബാധിച്ചേക്കില്ല
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. യമന്‍ തീരത്തു നിന്ന് 470 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ 'പവന്' ചുഴലിക്കാറ്റ് ഉള്ളത്. സൊമാലിയന്‍ തീരത്തേക്കു ചുഴലിക്കാറ്റ് നീങ്ങുമെന്നാണു നിഗമനം.
കാറ്റുകളുടെ പട്ടികയിലേക്കു ശ്രീലങ്കയാണ് 'പവന്' എന്ന പേര് നിര്‍ദേശിച്ചത്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. സമുദ്രോപരിതല താപനില വര്‍ധിച്ചതാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
അതേസമയം, ലക്ഷദ്വീപിന് സമീപം മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടിരുന്നു. മുംബൈയില്‍ നിന്ന് 690 കിലോമീറ്റര്‍ അകലെയാണിത്. രണ്ടു ചുഴലികളും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.


0 Comments