കാറില്‍ നിന്ന് ഇറക്കിവിട്ട കുട്ടിയുടെ മരണം: ഡ്രൈവര്‍ റിമാന്‍ഡില്‍



പാ​​​​​ല​​​​​ക്കാ​​​​​ട്: കാ​​​​​റി​​​​​ടി​​​​​ച്ചു വീ​​​​​ണ വി​​​​​ദ്യാ​​​​​ര്‍​​​​​ഥി​​​​​യെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ വ​​​​​ഴി​​​​​യി​​​​​ല്‍ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച്‌ പോ​​​​​കു​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് കു​​​​​ട്ടി മ​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ ഡ്രൈ​​​​​വ​​​​​ര്‍ അ​​​​​റ​​​​​സ്റ്റി​​​​​ല്‍. മ​​​​​ല​​​​​പ്പു​​​​​റം പു​​​​​ത്ത​​​​​ന​​​​​ത്താ​​​​​ണി സ്വ​​​​​ദേ​​​​​ശി നാ​​​​​സ​​​​​റി​​​​​നെ​​​​​യാ​​​​​ണു ക​​​​​സ​​​​​ബ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. മ​​​​​ന​​​​​പൂ​​​​​ര്‍​​​​​വ​​​​​മ​​​​​ല്ലാ​​​​​ത്ത ന​​​​​ര​​​​​ഹ​​​​​ത്യ​​​​​ക്കാ​​​​​ണു കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​തെ​​​​​ന്നു ക​​​​​സ​​​​​ബ പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​​യാ​​​​​ളു​​​​​ടെ ലൈ​​​​​സ​​​​​ന്‍​​​​​സ് റ​​​​​ദ്ദാ​​​​​ക്കു​​​​​മെ​​​​​ന്നു മോ​​​​​ട്ടോ​​​​​ര്‍ വാ​​​​​ഹ​​​​​ന വ​​​​​കു​​​​​പ്പും അ​​​​​റി​​​​​യി​​​​​ച്ചു. 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

വ്യാ​​​​​ഴാ​​​​​ഴ്ച വൈ​​​​​കു​​​​ന്നേ​​​​രം നാ​​​​​ല​​​​​ര​​​​​യോ​​​​​ടെ കൈ​​​​​ത​​​​​ക്കു​​​​​ഴി​​​​​ക്ക് സ​​​​​മീ​​​​​പം റോ​​​​​ഡ​​​​​രി​​​​​കി​​​​​ല്‍ നി​​​​​ല്‍​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ന​​​​​ല്ലേ​​​​​പ്പി​​​​​ള്ളി കു​​​​​റു​​​​​മ​​​​​ന്ദാം പ​​​​​ള്ളം സു​​​​​ദേ​​​​​വ​​​​​ന്‍റെ മ​​​​​ക​​​​​ന്‍ സു​​​​​ജി​​​​​തി​​​​​നെ(12) കാ​​​​​റി​​​​​ടി​​​​​ച്ചു. അ​​​​​തേ കാ​​​​​റി​​​​​ല്‍ കൊ​​​​​ണ്ടു​​​​പോ​​​​​യെ​​​​​ങ്കി​​​​​ലും പ​​​​​കു​​​​​തി വ​​​​​ഴി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ള്‍ ട​​​​​യ​​​​​ര്‍ പ​​​​​ഞ്ച​​​​​റാ​​​​​യാ​​​​​യെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് ഇ​​​​റ​​​​ക്കി​​​​വി​​​​​ട്ട ശേ​​​​​ഷം ഡ്രൈ​​​​വ​​​​റും കാ​​​​​റി​​​​​ലെ യാ​​​​​ത്ര​​​​​ക്കാ​​​​​രും ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​റു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ അ​​​​​ക​​​​​ലെ​​​​​യു​​​​​ള്ള നാ​​​​​ട്ടു​​​​​ക​​​​​ല്ലി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും സു​​​​​ജി​​​​​ത്ത് മ​​​​​രി​​​​​ച്ചു. സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തോ​​​​​ടെ ക​​​​​സ​​​​​ബ പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു കാ​​​​​റി​​​​​ന്‍റെ ഉ​​​​​ട​​​​​മ മ​​​​​ല​​​​​പ്പു​​​​​റം പു​​​​​ത്ത​​​​​ന​​​​​ത്താ​​​​​ണി സ്വ​​​​​ദേ​​​​​ശി അ​​​​​ഷ്റ​​​​​ഫാ​​​​​ണെ​​​​​ന്നു തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​ത്. തു​​​​​ട​​​​​ര്‍​​​​​ന്നാ​​​​​ണ് ഡ്രൈ​​​​​വ​​​​​റെ​​​​​യും കാ​​​​​റും ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്.

മനഃപൂര്‍വമുള്ള നരഹത്യയ്ക്കാണു കേസെടുത്തിരിക്കുന്നത്. അപകടത്തിനു ശേഷം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ല, മരണം സംഭവിക്കുമെന്ന് അറിഞ്ഞിട്ടും ചികിത്സാ സഹായം നല്‍കിയില്ല, അപകടവിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്.