സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി വൃദ്ധനെ കടുവ കടിച്ചുകൊന്നു
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി വൃദ്ധനെ കടുവ കടിച്ചുകൊന്നു. വടക്കനാട് സ്വദേശി മാസി എന്ന ജടയനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാട്ടിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ മാസിയെ കടുവ പിടികൂടിയതാണെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ കാടിനുള്ളില്‍ കയറിയ ഇയാളെ രാത്രിയായിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അക്രമണത്തില്‍ മാരകമായി മുറിവേറ്റ മാസിയുടെ പല ശരീര ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിലാണ്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


0 Comments