തുണി സഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു.
കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ സ്വന്തമായി തയ്ച്ച് ഉണ്ടാക്കിയ തുണിസഞ്ചികൾ സൗജന്യമായി വിതരണം ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി ടി എ പ്രസിഡണ്ട് എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് പടിഞ്ഞാറക്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ.എൻ. ഐ. ഗീവർഗീസ്, അധ്യാപകരായ ശ്രീ. ബിജു . കെ.വി., സ്മിത കേളോത്ത്, മാസ്റ്റർ നിക്സൺ തോമസ് എന്നിവർ സംസാരിച്ചു.
കുട്ടികൾ തയ്യാറാക്കിയ തുണിസഞ്ചികളും പ്ലാസ്റ്റിക് വിരുദ്ധ ലഘുലേഖകളും കേളകത്തെ കടകളിലും ടൗണിലും സൗജന്യമായി വിതരണം ചെയ്തു.


0 Comments