പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് നിയമനടപടികളിലേക്ക്
ന്യൂഡല്ഹി: മുസ്ലിം സമുദായത്തിനെതിരെ വിവേചന നിലപാട് വ്യവസ്ഥ ചെയ്യുന്ന വിവാദ പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമനടപടികളിലേക്ക് നീങ്ങാനൊരുങ്ങി മുസ്ലിം ലീഗ്.രാജ്യസഭയിലും ബില്ല് പാസായാല് നിയമത്തിെന്റ ഭരണഘടന സാധുതയെത്തന്നെ പരമോന്നത കോടതിയില് ചോദ്യം ചെയ്യാനാണ് ലീഗ് ആലോചിക്കുന്നത്. ലീഗ് പാര്ലമെന്ററി പാര്ട്ടി ലീഡര് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില് ലീഗ് നേതാക്കളുടെ സംഘം ചൊവ്വാഴ്ച മുതിര്ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില് സിബലുമായി ചര്ച്ച നടത്തി.
സുപ്രീംകോടതിയില് സിബലിെന്റ ഓഫിസില് നേതാക്കള് നേരിട്ടെത്തിയാണ് കണ്ടത്.ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണ് ബിെല്ലന്ന് പരക്കെ വിമര്ശനമുയര്ന്നിരുന്നു. ഭരണകക്ഷിക്ക് ഒറ്റക്ക് ഭൂരിപക്ഷമുള്ള ലോക്സഭയിലും പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.കപില് സിബലുമായുള്ള ചര്ച്ചയില് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്, പി.വി. അബ്ദുല് വഹാബ്, നവാസ് ഗനി, മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി ഖുറം അനീസ് ഉമര്, സുപ്രീംകോടതി അഭിഭാഷകന് അഡ്വ. ഹാരിസ് ബീരാന് എന്നിവര് പങ്കെടുത്തു.


0 Comments