കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാര്‍ ഇറങ്ങിയശേഷം കസ്റ്റംസ് നടത്തിയ പതിവ് പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലായിരുന്ന സ്വര്‍ണത്തിന് 566 ഗ്രാം ഭാരമുണ്ട്.
സംഭവത്തില്‍ യാത്രക്കാരെ കേന്ദ്രീകരിച്ചു കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.


0 Comments