ജോളിയുടെ 'രക്ഷകനായി' ആളൂര്‍! ജോളിയുടെ വക്കാലത്ത് ആളൂര്‍ നേടി; ജയില്‍ സുപ്രണ്ടിനെ സ്വാധീനിച്ചാണ് വക്കാലത്ത് നേടിയെടുത്തതെന്ന് ആക്ഷേപം; ജോളിയുടെ ബന്ധുക്കള്‍ രംഗത്ത്
താമരശേരി: വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യ പ്രതി ജോളി ആളൂര്അസോസിയേറ്റസില് നിന്ന് നിയമസഹായം തേടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട ജോളി നല്കിയ അപേക്ഷ ജയില്‍ സുപ്രണ്ട് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. ആളൂര്‍ അസോസിയേറ്റസിലെ ജൂണിയര്‍ അഭിഭാഷകര്‍ ജയില്‍ സുപ്രണ്ടിനെ വരെ സ്വാധീനിച്ചാണ് കേസ് വക്കാലത്ത് നേടിയെടുത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനെതിരേ ജോളിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. റോയ് വധകേസിന് പുറമേ മറ്റുകേസുകളും ആളൂര്‍ അസോസിയേറ്റസിന് നല്കാന് സന്നദ്ധത പ്രകടിപ്പാണ് കേസ് ജോളി കത്തെഴുതിയത്. ജോളി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടതായി ആളൂര്‍ അസോസിയേറ്റസിലെ അഭിഭാഷകരും അറിയിച്ചു. അപേക്ഷ ജില്ലാ സൂപ്രണ്ട് റോമിയോ ജോണിന് കൈമാറിയെങ്കിലും അതിനകം തന്നെ അദ്ദേഹത്തിന് ജില്ലാജയിലില്‍ നിന്നു സ്ഥലം മാറ്റം ലഭിച്ചിരുന്നു. പുതുതായി ചുമതല ഏറ്റെടുത്ത ജയില്‍ സൂപ്രണ്ട് ജയകുമാര്‍ ജില്ലാജയില്‍ ഓഫീസില്‍ എത്തിയശേഷമാണ് ജോളിയുടെ കത്ത് സാക്ഷ്യപ്പെടുത്തി കോടതിയിലേക്ക് അയച്ചത്. ജയില്‍ സൂപ്രണ്ടിന്റെ സ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
റോയ് കേസില്‍ റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ വെള്ളിയാഴ്ച ജോളിയെ കോടതിയില്‍ ഹാജരാക്കുന്നുണ്ട്. ഈ കേസ് വാദിക്കുന്നത് ആളൂര്‍ അസോസിയേറ്റ്സില്‍ നിന്നുള്ള അഭിഭാഷകരാണ്. മറ്റുകേസുകളിലെ ജാമ്യാ പേക്ഷയിലെ അപ്പീലുകളില്‍ അടക്കമുള്ളവ ആളൂര്‍ ആയിരിക്കും തുടര്‍ന്ന് കൈാര്യം ചെയ്യുക. നേരത്തെ റോയ് വധ കേസില്‍ ആളൂരിന്റെ ജൂണിയര്‍ അഭിഭാഷകര്‍ ഹാജരായിരുന്നുവെങ്കിലും പിന്നീട് പിന്മാറി.
നിയമസഹായത്തിന് കോടതി അനുവദിച്ച കെ.ഹൈദരാണ് കേസില്‍ ജോളിക്കുവേണ്ടി ഹാജരായത്. ബാക്കിയുള്ള അഞ്ചുകേസുകളിലും ഇദ്ദേഹം തന്നെ ജോളിക്കു േവണ്ടി ഹാജരായി. ജാമ്യാപേക്ഷകള്‍ ഫയല്‍ ചെയ്തതും ഇദ്ദേഹമായിരുന്നു. സമ്യ കൊലക്കേസിലും ജിഷ കൊലക്കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നയാളാണ് ആളൂര്‍.


0 Comments