ആറളം ഫാമില്‍ ആവശേഷിക്കുന്ന ആനക്കൂട്ടം അരിശം തീര്‍ത്തത് കെ.എസ്.ഇ.ബിയോട്
ആറളം ഫാമില്‍ ആവശേഷിക്കുന്ന ആനക്കൂട്ടം അരിശം തീര്‍ത്തത് കെ.എസ്.ഇ.ബിയോട്
;ഒരറ്റ രാത്രി കൊണ്ട് കുത്തി വീഴ്ത്തിയത് 12 വൈദ്യുതി തൂണുകള്‍ആറളം ഫാമിലെ കൃഷിയിടത്തില്‍ തവളമാക്കിയ ആനക്കൂട്ടത്തില്‍ 16 എണ്ണത്തെ വനത്തിലേക്ക് തുരത്തിയെങ്കിലും ഫാമിനുള്ളില്‍ അവശേഷിക്കുന്ന അരിശം തീര്‍ത്തത് കെ.എസ്.ഇ.ബിയോട് . കഴിഞ്ഞ ഒരറ്റ രാത്രികൊണ്ട് 12 ഓളം വൈദ്യുതി തൂണുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. ഫാമിനുള്ളില്‍ അവശേഷിക്കുന്ന നാലെണ്ണത്തെക്കുടി വനത്തിലേക്ക് തുരത്താന്‍ വനം വകുപ്പ് ഭഗീര പ്രയത്‌നം നടത്തുന്നതിനിടയിലാണ് ആനക്കൂട്ടത്തിന്റെ പരാക്രമം. ഫാം രണ്ടാം ബ്ലോക്കില്‍ പലപ്പുഴ ജനവാസമേഖയോട് ചേര്‍ന്ന ഭാഗത്താണ് ആന വൈദ്യുതി വൈകുപ്പിന് ലക്ഷങ്ങളുടെ നാശ നഷ്ടം വരുത്തിയത്. തെങ്ങുകള്‍ മാത്രമുള്ള ബ്ലോക്കില്‍ ജലസേചന സൗകര്യത്തിനായി പമ്പ് ഹൗസിലേക്ക് വലിച്ച 11 കെ.വി ലൈനിലാണ് വന്‍ നാശം ഉണ്ടാക്കിയത്. വൈദ്യുതി തൂണിനോട് ചേര്‍ന്നുള്ള തെങ്ങുകള്‍ ലൈനിനുമുകളിലേക്ക് കുത്തി വീഴ്ത്തിയാണ് തൂണികള്‍ പൊട്ടിച്ചത്. കാക്കയങ്ങാട് ഇലക്ട്രിക്കല്‍ സെ്ക്ഷനിലെ 10 തോളം ജീവനക്കാര്‍ ചേര്‍ന്ന് ലൈനുകള്‍ എല്ലാം കട്ട് ചെയ്തു. പമ്പിംങ്ങ് നടത്തണമെങ്കില്‍ മേഖലയിലേക്ക് പുതിയ ലൈനും ട്രാന്‍സ്‌ഫോമറും സ്ഥാപിക്കേണ്ട അവസ്ഥയാണ്.
രണ്ട് മാസത്തിനിടയില്‍ 40 തോളം വൈദ്യുത തൂണുകള്‍ കാട്ടനകള്‍ തെങ്ങ് കുത്തി വീഴ്ത്തി നശിപ്പിച്ചിടുണ്ടെന്ന് കാക്കയങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ്ബ് എഞ്ചിനീയര്‍മാരായ സുനില്‍ ജോസും ബി.ഉദയകുമാറും പറഞ്ഞു. ഫാം ആദിവാസി പുരധിവാസ മേഖലയില്‍ വൈദ്യുതി തടസം ഉണ്ടായാല്‍ രാത്രികാലങ്ങളില്‍ ആനപേടികാരണം പോകാന്‍ പറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു. പത്തിലധികം തെങ്ങുകളും കഴിഞ്ഞ രാത്രി മേഖലയില്‍ ആനക്കൂട്ടം കുത്തി വീഴ്ത്തി
ഫാമിനുള്ളില്‍ നാലാനകളാണ് അവശേഷിക്കുന്നത്. രണ്ട് ദിവസമായി ഇവയെ വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. രണ്ട് വലിയാനകളും ഒരുകുട്ടിയും ഉള്‍പ്പെട്ട ഒരു സംഘവും ഒര് ഒറ്റയാനുമാണ് ഉള്ളത്. ഇതില്‍ കുട്ടിയാനഉള്‍പ്പെട്ട സംഘമാണ് കഴിഞ്ഞ രാത്രി വന്‍തോതില്‍ നാശനഷ്ടം വരുത്തിയത്. കഴിഞ്ഞ ദിവസം ഇവയെ തുരത്തി ആറളം ഫാം സ്‌കൂൡന് സമീപം വരെ എത്തിച്ചെങ്കിലും റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ തിരിഞ്ഞോടി പഴയ സ്ഥലത്തു തന്നെ എത്തിപ്പെടുകയായിരുന്നു.
വനത്തിലേക്ക് കടത്തിയ ആനകള്‍ വീണ്ടും ഫാമിനകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ വനംവകുപ്പ് വാച്ചര്‍മാരെ നിയോഗിച്ചിരിക്കുകയാണ്. മുഴുവന്‍ ആനകളെയും ഈ ആഴ്ച്ച തന്നെ വനത്തിലേക്ക് തുരത്തുമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്


0 Comments