പത്തു കേസുകളില്‍ പ്രതിയായ കണ്ണൂരിലെ കുപ്രസിദ്ധ ഗുണ്ട ഗുജറാത്തില്‍ അറസ്റ്റില്‍
കണ്ണൂര്‍: പത്തു കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കണ്ണൂര്‍ ടൗണ്‍ പോലീസ് ഗുജറാത്തില്‍നിന്ന് അറസ്റ്റ് ചെയ്തു. പൊതുവാച്ചേരിയിലെ കേളോത്ത് കുന്നുപറന്പത്ത് കെ.കെ. നിധിന് രാജാണ് (30) അറസ്റ്റിലായത്.
കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍, എസ്ഐ ബി.എസ്. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
2009 കാലയളവില്‍ കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തിവന്നിരുന്നത് നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമായിരുന്നു. 2009-ല്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്ഡിലെത്തിയ സിക്കുകാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിലെ മുഖ്യപ്രതിയാണ് നിധിന്. കൂടാതെ താവക്കര അണ്ടര്‍ബ്രിഡ്ജിനു സമീപം ഇരിക്കൂര്‍ സ്വദേശിയായ സുനിലിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്സും അഞ്ചുപവന്‍ സ്വര്‍ണവും കവര്‍ന്ന സംഭവത്തിലും ഇയാള്‍ പ്രതിയാണ്.


0 Comments